മലപ്പുറം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കണമെന്ന് മുസ്ലിം ലീഗ്.ഇ. കേ സുന്നി മുഖപത്രത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെല്ലുവിളി ഏറ്റെടുക്കാൻ മുസ്ലിം ലീഗ് തയ്യാറാവണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. സമവായ ശൈലി അവസാനിപ്പിക്കണമെന്നും വെല്ലുവിളിക്ക് എല്ലാം സഹിച്ച് സമവായം വേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നൽകുകയാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണു ധാരണ. താനിപ്പോള്‍ എംഎല്‍എയാണ്, കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി ഒരു സ്വകാര്യചാനലിനോട് വ്യക്തമാക്കി.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വ സാധ്യത ഹൈക്കമാന്‍ഡ് തള്ളിക്കളഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിര്‍ദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റ ചുമതലയുളള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്പറഞ്ഞു.
Post Your Comments