ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു നിയമമന്ത്രാലയത്തിന്റെ അനുമതി തേടാത്തതിന് നിയമ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
നിയമമന്ത്രിയുടെ അഭിപ്രായം തേടാതെ കേസ് ഫയല്‍ ആഭ്യന്തര സെക്രട്ടറിക്ക് നേരിട്ട് അയച്ചതിന് വിശദീകരണം നല്‍കണമെന്നാണ് നിയമമന്ത്രി ആവശ്യപ്പെട്ടത്.
‘നിയമമന്ത്രിയുടെ നിരീക്ഷണം റെക്കോര്‍ഡ് ചെയ്യപ്പെടരുത് എന്ന ബോധപൂര്‍വ്വമായ തീരുമാനത്തില്‍ ഇത് ചെയ്തതാണെന്നാണ്’ നോട്ടീസില്‍ പറയുന്നു.
കേസില്‍ കനയ്യകുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, തുടങ്ങി 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചിരുന്നില്ല. ദല്‍ഹി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
Post Your Comments