മെഡിക്കൽ വിദ്യാർഥികൾക്ക് ഹൗസ് സർജൻസി എന്നതു പോലെ എൻജിനീയറിങ് വിദ്യാർഥികൾക്ക് പഠനശേഷം ഒരു വർഷം ഇന്റേൺഷിപ്പ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഈ വിദ്യാർഥികളുടെ സേവനം ഉപയോഗപ്പെടുത്തണം. തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിന് അനുബന്ധമായി പ്രവർത്തിക്കുന്ന ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം മുതൽ ഇത് നടപ്പാക്കാനാണ് ഉദേശിക്കുന്നത്. പലപ്പോഴും നമ്മുടെ യുവാക്കൾ അന്യനാടുകളിലാണ് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നത്. അതിനുതകുന്ന ഭൗതികസാഹചര്യങ്ങൾ കേരളത്തിൽ ലഭ്യമല്ലാത്തതാണ് കാരണം. ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനം തുടരുന്ന ട്രെസ്റ്റ് പാർക്ക് ഇതിന് പരിഹാരമാണ് – മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments