എണ്ണയുടെ ഉപഭോഗത്തില്‍ ചൈനയെയും പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. 2019 ലെ ഇന്ത്യയുടെ ഈ വളര്‍ച്ചയെക്കുറിച്ചു വിദഗ്ദ്ധ ഗവേഷണ ഗ്രൂപ്പായ വുഡ് മെക്കന്‍സിയുടെ റിപ്പോര്‍ട്ടിലാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയുടെയും അമേരിക്കയുടെയും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.
ചരക്കുസേവന നികുതിയേയും നോട്ടു നിരോധനത്തെയും മറികടന്നാണ് എണ്ണയുടെ ഈ ഉയരുന്ന ആവശ്യകത. ആഗോള ഉപഭോഗത്തിന്റെ പതിന്നാല് ശതമാനം അതായത് പ്രതിദിനം 2,45,000 വീപ്പ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. വാഹന ഇന്ധനം, ഗാര്‍ഹിക എല്‍ പി ജി എന്നിവയാണ് ആവശ്യകതയുടെ ഉറവിടം. 2017 -18 വര്‍ഷത്തില്‍ 206 .2 ടണ്‍ എണ്ണയാണ് രാജ്യത്തു ഉപയോഗിച്ചത്.
വാണിജ്യ വാഹനങ്ങളുടെ ഉപയോഗവും, അടിസ്ഥാനസൗകര്യവികസനവും ,നിര്‍മാണമേഖലയില്‍ പുരോഗതിയുമെല്ലാമാണ് മറ്റൊരു കാരണം. 2019 പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഉയര്‍ച്ച ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇലക്ട്രോണിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴ്‌പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
Post Your Comments