തിരുവനന്തപുരം: ഫ്ളക്സ് ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാതെ മാലിന്യ കൂമ്പാരമായി കിടക്കുന്ന പതിവ് ഇനി കരമന പൊലീസ് സ്റ്റേഷനിലുണ്ടാകില്ല. പൊലീസ് പിടിച്ചെടുക്കുന്ന ഫ്ളക്സ് ഉപയോഗിച്ച് കൃഷിയ്ക്കാവശ്യമായ ഗ്രോ ബാഗ് നിര്‍മിക്കുന്ന പദ്ധതി ആരംഭിച്ചു. കരമന ഗവ. ഗേള്‍സ് സ്കൂളിലെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളെ കൂടി ഭാഗമാക്കിയാണ് ഗ്രോ ബാഗ് നിര്‍മാണ പദ്ധതി തുടങ്ങിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി കരമന പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് നീക്കം ചെയ്ത ഫ്ളക്സ് സ്റ്റേഷനില്‍ കൂടി കിടക്കുന്നത് ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. മണ്ണില്‍ അലിയാതെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഫ്ലക്സിനെ പുനരുപയോഗിക്കണമെന്ന ചിന്തയില്‍നിന്നാണ് ഗ്രോബാഗ് എന്ന ആശയം രൂപംകൊണ്ടതെന്ന് എസ്ഐ ആര് എസ് ശ്രീകാന്ത് പറഞ്ഞു.
Post Your Comments