തിരുവനന്തപുരം: പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ജൂലൈ ഒന്നുമുതല്‍ നഗരസഭ കര്‍ശനമാക്കും. നഗര പാതകളില്‍ നിന്ന് ഫ്ലെക്സുകളും ഒഴിവാക്കും. ഇതിന് ഈയാഴ്ച രാഷ്ടീയ കക്ഷികളുടെ യോഗം വിളിച്ചുകൂട്ടും.വഴിവക്കില്‍ ചവറ് കുന്നുകൂടുന്നതിന്റെകാരണം പ്ലാസ്റ്റിക്ക് കവറുകളാണ് . കവറില്‍ കെട്ടി ചവര്‍ വലിച്ചെറിയുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞ് ഓടകളിലെ ഒഴുക്ക് തടസ്സപ്പെടുന്നു.
ഇത് പകര്‍ച്ച വ്യാധിക്കിടയാക്കും. കല്യാണ മണ്ഡപങ്ങളിലും പ്ലാസ്റ്റിക്ക്, ഡിസ്പോസബിള്‍ വസ്തുക്കള്‍ എന്നിവ നിരോധിക്കേണ്ടതുണ്ട് . വിഷമയമായ പ്ലാസ്റ്റിക്ക് കത്തിക്കുന്നുണ്ട് പലേടത്തും . 50 മൈക്രോണിന് താഴെയുള്ള കട്ടികുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകള്‍ നഗരത്തില്‍ നിരോധിച്ചിട്ടുള്ളതാണ് . എന്നാല്‍, അത് കര്‍ശനമായി നടപ്പാക്കിയിട്ടില്ല . നിരോധനം കര്‍ശനമായി നടപ്പാക്കാനാണ് നഗരസഭാ തീരുമാനം . 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കവര്‍ നഗരസഭ നല്‍കുന്ന ഹോളോഗ്രം പതിച്ചേ വില്‍ക്കാന്‍ പാടുള്ളൂ. കവര്‍ വില്‍ക്കുന്നവരാണ് കവറില്‍ ഹോളോഗ്രാം പതിക്കേണ്ടത്. ഹോളോഗ്രാമിന് നഗരസഭ ചെറിയ ചാര്‍ജ് ഈടാക്കും. നഗരത്തിലെ റോഡുവക്കില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോജിപ്പുവേണം. അതിനായി ഈയാഴ്ചതന്നെ യോഗം ചേരുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.
Post Your Comments