കൊല്ലം :കായികരംഗത്തോടുള്ള സര്‍ക്കാര്‍ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ഒമ്പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകള്‍, കോളേജുകള്‍, അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്ക് കായിക വികസനത്തിനായി സര്‍ക്കാര്‍ സഹായം നല്‍കുന്നു. കേരളം ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത് 25 വര്‍ഷത്തിനുശേഷമാണ്. ഹോക്കി ടൂര്‍ണമെന്റിന് കേരളം നല്‍കുന്ന പ്രാധാന്യം ദേശീയ കളിയോടുള്ള ആദരവാണ്.
ഇവിടെയെത്തിയിട്ടുള്ള ഹോക്കി താരങ്ങള്‍ ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയുള്ള പരിശീലനത്തില്‍ ഏര്‍പ്പെടണം. സര്‍ക്കാര്‍ജോലി നേടാന്‍ മാത്രം കായികരംഗത്തിറങ്ങുന്ന പ്രവണത ശരിയല്ല. വിജയം നേടുന്നതിനേക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതാണ് പ്രധാനമെന്ന കാഴ്ചപ്പാടാണ് ഉണ്ടാകേണ്ടത് -ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments