കോട്ടയം : റവന്യൂ ഡിവിഷണല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി ജനുവരി 27 രാവിലെ 9 മുതല്‍ 2.30 വരെ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ്
സംഘടിപ്പിക്കുന്നു.
കോട്ടയം ബസേലിയസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം, കാരിത്താസ് ഹോസ്പിറ്റല്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാരിത്താസ് ഹോസ്പിറ്റലിന്റെ കാര്‍ഡിയോളജി, ഡെന്റല്‍ ജനറല്‍ മെഡിസിന്, ഇഎന്റ്റി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഒഫ്ത്താല്‍മോളജി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും പങ്കെടുക്കും.
Post Your Comments