അമേഠി: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമേഠിയിലെത്തിയ രാഹുൽ ഗാന്ധിക്കെതിരെ കർഷക പ്രതിഷേധം. രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി വിട്ടു നല്‍കിയ ഭൂമി തിരിച്ചു നല്‍കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. രാഹുൽഗാന്ധിയുടെ സമീപനത്തില്‍ അസ്വസ്ഥരാണെന്നും തങ്ങളുടെ ഭൂമി രാഹുല്‍ പിടിച്ചെടുത്തെന്നും രാഹുല്‍ ഇറ്റലിയിലേയ്ക്ക് മടങ്ങി പോകണമെന്നും കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കി.
2014 ല്‍ യു.പി.എസ്. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിൽ നിന്നും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് 1,50,000 രൂപയ്ക്ക് ലേലത്തിൽ വാങ്ങിയതാണ് ഈ ഭൂമി. പിന്നീട് ലേലം യുപിഎസ്‌ഐഡിസി അസാധുവാക്കുകയും ഭൂമി സമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്ക് തിരിച്ചു നല്‍കാന്‍ ഗൗരിഗഞ്ച് എസ്ഡിഎം കോടതി ഉത്തരവിടുകയും ചെയ്‌തു. രേഖകളില്‍ യുപിഎസ്‌ഐഡിസി വകയാണ് ഭൂമിയെങ്കിലും കയ്യാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് തന്നെയാണ്.
Post Your Comments