Latest NewsKerala

എതിർപ്പുകൾ വകവെച്ച് പ്രണയിച്ച് വിവാഹം; ഒടുവിൽ യുവതിയുടെ ജീവനെടുത്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും ആര്‍ത്തി

ആലപ്പുഴ: സ്ത്രീധനപ്രശ്‌നം മൂലം ആത്മഹത്യ. ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യ(20) യാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനില്‍ പതിനേഴരയില്‍ ഗോകുല്‍ നിവാസില്‍ ഗോകുലിനെ (ഉണ്ണി26)യെ പോലീസ് അറസ്റ്റ് ചെയ്‌തു. പറവൂര്‍ ജംക്ഷനിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്നതിനിടെയാണ് സൂര്യ ഗോകുലുമായി പ്രണയത്തിലാകുന്നത്‌. വീട്ടുകാർ എതിർത്തപ്പോൾ ഗോകുൽ സൂര്യയെ വിളിച്ചുകൊണ്ടുപോകുകയും പിന്നീട് ഇരുവീട്ടുകാരും ഇടപെട്ട് കഴിഞ്ഞ ജൂണ്‍ 16ന് വിവാഹം നടത്തി.

സ്ത്രീധനമായി 10 പവന്‍ സ്വര്‍ണവും 3 തവണയായി 1,20,000 രൂപയും വാങ്ങിയിരുന്നു. എന്നിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം ഉണ്ടായിരുന്നതായി സൂര്യ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഒടുവിൽ ജനുവരി 1ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സൂര്യയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button