ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ പലിശ നിരക്കുളള വായ്പ, ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ് എന്നിവയാണ് മുന്നോട്ട് വെക്കുന്ന പ്രധാന ആശയങ്ങള്‍. പ്രതിവര്‍ഷം 50 മില്യണ്‍ രൂപയില്‍ കുറവ് വരുമാനമുളള ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പകളിന്മേല് രണ്ട് ശതമാനം കിഴിവും മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.
മികച്ച ക്രെഡിറ്റ് റേറ്റിംഗുളള ചെറുകിട സംരംഭങ്ങള്‍ക്ക് 9-10 ശതമാനത്തിലും കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗുളളസംരംഭങ്ങള്ക്ക് 13-14 ശതമാനത്തിലും വായ്പ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 10 കോടി രൂപ വരെ വില്പനയുളള ചെറുകിട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സും നല്‍കും.
Post Your Comments