ന്യൂഡല്‍ഹി : ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്ഥാപനങ്ങള്‍ സിബിഐ റെയ്ഡ് ചെയ്തു. വീഡിയോകോണ്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ചന്ദാ കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലെ നാല് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം നടക്കുന്നത്.
സാമ്പത്തികമായി നഷ്ടത്തിലായ വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദാ കൊച്ചാര്‍ മുന്‍കൈയെടുത്ത് വഴിവിട്ട് 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി.
ആരോപണത്തെത്തുടര്‍ന്ന് ബാങ്കിന്റെ എംഡി സ്ഥാനം ചന്ദാ കൊച്ചാര്‍ രാജി വെച്ചിരുന്നു. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി. ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം നടക്കുന്നത്.
Post Your Comments