KeralaLatest News

നടിയെ ആക്രമിച്ച കേസ് : വനിതാ ജഡ്ജിയെ നിയമിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നു പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. എറണാകുളം,തൃശ്ശൂർ,ജില്ലകളിൽ വനിതാ ജഡ്ജിമാരുണ്ടോ എന്ന് പരിശോധിക്കണം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം . സ്ത്രീകളും കുട്ടികളും ഇരകളായ കേസുകൾ പരിഗണിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ടി വരുന്നു. നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ സാധിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ടെന്നും ഇവിടുത്തെ സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button