KeralaLatest News

ടിപി വധക്കേസിലെ പ്രതിക്ക് തുടർച്ചയായി പരോൾ ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി : ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പരോൾ നേടി പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ രമ കോടതിയിൽ അറിയിച്ചു.

എന്നാൽ അസുഖം ബാധിച്ചതുകൊണ്ടാണ് പരോൾ അനുവദിച്ചതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലാണ് കൊണ്ടുപോകേണ്ടതെന്നും അല്ലാതെ പരോൾ അനുവദിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി സർക്കാരിനോട് പറഞ്ഞു. രണ്ടാഴ്ചക്കകം സർക്കാർ ഈ കേസിൽ വിശദീകരണം നൽകണമെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button