ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എഫ് സി സി മാറി നിന്ന് നിശബ്ദത കാണിച്ചത് എന്തിന് എന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ കൂടുതൽ കുറ്റാരോപണങ്ങളുമായി സഭ രണ്ടാമത്തെ വാണിങ് ലാറ്റെർ നൽകിയതിന് പിന്നാലെയാണ് സിസ്റ്റർ ലൂസിയുടെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സിസ്റ്റർ പ്രതികരിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഞാനംഗമായ എഫ് സി സി സന്യാസ സഭക്ക് മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭയും അവിടുത്തെ കന്യാസ്ത്രീകളുമായി അടുത്ത ബന്ധമുണ്ടെന്ന് ഈ ദിവസങ്ങളിൽ അറിയാനിടയായി. എഫ് സി സി യുടെ ഇൻഡോറിലുള്ള സന്യാസ പരിശീലന പരിപാടിയിൽ 1 വർഷം 2 സഭകളിലേയും കന്യാസ്ത്രീകൾ ഒരേ സിലബസ്സാണ് ഒരേ ക്ളാസ്സിലിരുന്ന് പ൦ിക്കുന്നത്. ബന്ധം വലുത് തന്നെ. എല്ലാമറിയാം എന്നിട്ടും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എഫ് സി സി മാറി നിന്ന് നിശബ്ദത കാണിച്ചത് എന്തിന് ?? ഫ്രാന്കോക്കെതിരേ ശബ്ദമുയർത്തണ്ട,എന്നാൽ തെരുവിലിറങ്ങിയ നിസ്സഹായരായ കന്യാസ്ത്രീകളെ എഫ് സി സി എന്തുകൊണ്ട് കൈകൊടുത്ത് താങ്ങിയില്ല.?? ഉത്തരം കൊടുക്കണം ദൈവതിരുമുന്പിൽ !! എളിയവളായ എന്നെ അതിനു നിയോഗിച്ച സത്യമേ നന്ദി…അഭിമാനത്തോടെ എന്നും അവരോടൊപ്പം..!!!!
https://www.facebook.com/lulu.mol.56/posts/1908216725971127
Post Your Comments