മുംബൈ: ഐശ്വര്യാ റായ് ബച്ചനില്‍ താങ്കള്‍ ഇഷ്ടപ്പെടാത്തതെന്താണ്? കരണ്‍ ജോഹറിന്റെ ചോദ്യം അമിതാഭ് ബച്ചന്റെ മകളും അഭിഷേകിന്റെ സഹോദരിയും ഐശ്യര്യാറായിയുടെ ഭര്‍തൃസഹോദരിയുമായ ശ്വേത ബച്ചനോടായിരുന്നു. ‘വിളിച്ചാല്‍ ഫോണെടുക്കില്ല, മെസേജുകള്‍ക്ക് മറുപടിയും തരില്ല, തിരിച്ചു വിളിക്കാന്‍ ദിവസങ്ങള്‍ എടുക്കും. അതാണ് തനിക്കേറ്റവും ഇഷ്ടമില്ലാത്ത സ്വഭാവ’മെന്നായിരുന്നു ശ്വേതയുടെ മറുപടി. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിന്റെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു ശ്വേതയുടെ മറുപടി.
അതേസമയം, സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന ഐശ്വര്യയെന്ന കരുത്തയായ സ്ത്രീയോടും ഐശ്വര്യയിലെ അതിശയപ്പെടുത്തുന്ന അമ്മയേയും താന്‍ സ്നേഹിക്കുന്നുവെന്നും ശ്വേത വെളിപ്പെടുത്തി. ഐശ്വര്യയുടെ ടൈം മാനേജ്മെന്റിനെയും ശ്വേത ബച്ചന്‍ പ്രശംസിച്ചു. ശ്വേതയ്ക്കൊപ്പം സഹോദരന്‍ അഭിഷേക് ബച്ചനും ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു.
അഭിഷേകിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ശ്വേത ഉത്തരമേകി. അഭിഷേകില്‍ ശ്വേത ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണമെന്താണെന്ന ചോദ്യത്തിന്, ‘അഭിഷേക് വളരെ വിശ്വസ്തനും അര്‍പ്പണബോധമുള്ള കുടുംബസ്ഥനുമാണ്. ഒരു മകന്‍ എന്ന രീതിയില്‍ മാത്രമല്ല, ഭര്‍ത്താവ് എന്ന രീതിയിലും’ എന്നാണ് ശ്വേത ഉത്തരമേകിയത്. അഭിഷേകില്‍ ഇഷ്ടമില്ലാത്ത കാര്യമെന്തെന്ന് ചോദ്യത്തിന് ഞാനെവിടെ തുടങ്ങും എന്ന് മറുചോദ്യം ചോദിച്ച ശ്വേത, എല്ലാം എനിക്കറിയാം എന്ന അഭിഷേകിന്റെ ചിന്ത തനിക്കിഷ്ടമല്ലെന്ന് വെളിപ്പെടുത്തി.
Post Your Comments