വാഷിങ്ടണ്‍: സായുധ സേനയില്‍ ചേരുന്നതിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് യു എസ് സുപ്രീം കോടതി അംഗീകാരം നല്‍കി. വിധി പാലിക്കല്‍ നിര്‍ബന്ധമില്ല. മറിച്ച് നിരോധനം നടപ്പിലാക്കാനുള്ള അവസരം തടയാതിരിക്കുക എന്നത് മാത്രമാണ് വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
കീഴ്‌ക്കോടതിയില്‍ കേസുള്ളതിനാല്‍ ഇപ്പോള്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. നിലവില്‍ സേനയില്‍ ഉളളവര്‍ക്ക് ജോലിയില്‍ തുടരാം. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നായിരുന്നു ട്രംപ് സര്‍ക്കാരിന്റെ വാദം. ഇതിനെതിരെ അമേരിക്കയില്‍ വലിയ പ്രക്ഷോഭങ്ങളും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ട്രംപ് നിരോധനത്തിന് ഉത്തരവിട്ടത്.
Post Your Comments