Latest NewsEntertainment

സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു

വിശാഖന്‍ വനകമുടിയാണ് സൗന്ദര്യയുടെ വരന്‍

പ്രശസ്ത നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു. ബിസിനസുകാരനും നടനുമായ വിശാഖന്‍ വനകമുടിയാണ് സൗന്ദര്യയുടെ വരന്‍. ഫെബ്രുവരി 11ന് രജനിയുടെ വസതിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളുംസുഹൃത്തുക്കളും പങ്കെടുക്കും.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. ബിസിനസുകാരനാണ് അശ്വിന്‍ രാംകുമാറായിരുന്നു ആദ്യഭര്‍ത്താവ്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. സിനിമയില്‍ ഗ്രാഫിക് ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ള ഐശ്വര്യ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം അച്ഛനെ നായകനാക്കി ഒരുക്കിയ കൊച്ചടൈയാന്‍ ആയിരുന്നു. എന്നാല്‍ ഈ ചിത്രം പരാജയമായിരുന്നു. വേല ഇല്ലാ പട്ടാതിരിയുടെ രണ്ടാം ഭാഗമായ വി.എ.പി 2വാണ് സൌന്ദര്യയുടെ രണ്ടാമത്തെ ചിത്രം. ഈ സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു. ധനുഷ്, കജോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button