മുംബൈ: ഭീകരസംഘടനയായ ഐഎസുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് യുവാക്കളെ മഹാരഷ്ട്രയില്‍ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ ഭീകര വിരുദ്ധ സേനയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു കൗമാരക്കാരനും ഉള്‍പ്പെടും. മുബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഐടിഎസ് സംഘം തയ്യാറായിട്ടില്ല. പിടിയിലായവരില്‍ ഒരാള്‍ക്ക് 35 വയസും മറ്റുള്ളവര്‍ 25ല്‍ താഴെ പ്രായക്കാരുമാണ്.
റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രാസവതുക്കള്‍,മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, സിം കാര്‍ഡുകള്‍, ആസിഡ് കുപ്പികള്‍, മൂര്‍ച്ചയേറിയ കത്തികള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, അനധികൃത ഇടപാടുകള്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments