അമേരിക്ക : കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു.വീടിന് പുറത്ത് നിന്ന് എട്ട് വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക് ലിയോ ഗ്രിഗറി ഗാഗോ എന്ന 42കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത്.
ഒറിഗോണ്‍ സ്വദേശിയായ ഗാഗോ പിതാവ് ജെറി ബ്രെമര്‍ (66), മാതാവ് പമേല ബ്രെമര്‍(64), കാമുകി ഷൈന സ്വയ്റ്റ്സര്(31), മകള്‍ ഒലിവിയ ഗാഗോ(ഒമ്ബത് മാസം) എന്നിവരെയാണ് കൊലപ്പെടുത്തുയത്. ഇവരെ കൊല്ലാന്‍ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊല്ലപ്പെട്ടവര്‍ക്ക് ആര്‍ക്കും വെടിയേറ്റിട്ടില്ല. വാളും അതുപോലുള്ള മറ്റ് ആയുധങ്ങളും വീട്ടില്‍ നിന്നും ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ ബ്രയാന്‍ ജെന്‍സന്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. ഒറിഗോണ്‍ ഷെറിഫ്സ് ഓഫീസിലേക്ക് ഗാഗോയുടെ അയല്‍വാസിയുടെ ഫോണ്‍കാള്‍ വരുന്നത്. സംഭവമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പൊലീസ് ഗാഗോ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഭാര്യ ഷൈനയുടെ ആദ്യ ബന്ധത്തിലുണ്ടായ മകളെയാണ് ഗാഗോ ഒടുവില്‍ കൊല്ലാന്‍ ശ്രമിച്ചത്. വീടിനകത്ത് കയറിയ പോലീസ് ചോരയില്‍ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങളാണ് കണ്ടത്.
Post Your Comments