അഞ്ചല്‍: രാഷ്ട്രീയ എതിരാളികളെ സംഘിയെന്ന് മുദ്രകുത്തി ആക്രമിക്കുകയാണെന്നും ഇതുവഴി ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നയമാണ് സി പി എം നടപ്പാക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന് എംപി. യുഡിഎഫ് അറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടിക്കാട് ചന്തമുക്കില്‍ നടന്ന യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എന്‍ അനിരുദ്ധന് അധ്യക്ഷത വഹിച്ചു.
Post Your Comments