പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ 51 വര്‍ഷം മുമ്പ് നിര്‍മിച്ച ‘യക്ഷി’യെ മിനുക്കിയെടുക്കാന്‍ അതിന്റെ ശില്‍പ്പി കാനായി കുഞ്ഞിരാമനെത്തി. തന്റെ മകളാണ് യക്ഷിയെന്നും അവളെ നവവധുവായി ഒരുക്കാനാണ് വീണ്ടും ഇവിടെ എത്തിയതെന്നും കാനായി പറഞ്ഞു. സിമന്റ് മിശ്രിതം ഉപയോഗിച്ച് പൊട്ടിപ്പോയ ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ച് പ്രതിമയുടെ മോഡി കൂട്ടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
പ്രതിമ നിര്‍മിച്ച ഘട്ടത്തില്‍ മലമ്പുഴ ബസ് സ്റ്റാന്‍ഡിനുസമീപം ചിലര്‍ തന്നെ മര്‍ദിച്ചു. എന്നാല്‍ പിന്നിട് കേരളവും ലോകമാകെയും യക്ഷിയേയും തന്നെയും അംഗീകരിച്ചു. ഇന്നായിരുന്നെങ്കില്‍ ഇത്തരത്തിലൊരു പ്രതിമയെപ്പറ്റി ചിന്തിക്കാനാകില്ല. അന്ന് സിമന്റും മെറ്റലും ഉപയോഗിച്ച് നിര്‍മിച്ച കോണ്‍ക്രീറ്റ് പ്രതിമയുടെ മുടിയുടെയും മറ്റും ഭാഗമാണ് പൊട്ടിയത്.
ആദ്യഘട്ടമായി പ്രതിമ കഴുകി വൃത്തിയാക്കുകയാണ്. 15 ദിവസത്തെ മിനുക്ക്പണി കഴിയുന്നതോടെ പഴയ പ്രതാപത്തോടെ തന്റെ യക്ഷി മലമ്പുഴ പൂങ്കാവനത്തില്‍ തിളങ്ങി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കുമാരനാശാന്റെ പ്രതിമ നിര്‍മിക്കുന്നതിനിടെയാണ് കാനായി കുഞ്ഞിരാമന്‍ മലമ്പുഴയിലെത്തിയത്. ഭാര്യ നളിനിയും രണ്ട് സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്.
Post Your Comments