കടുത്തുരുത്തി: കല്ലറയിലെ പാടശേഖരങ്ങളില്‍ മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും നൂറുമേനി വിളവാണ് ലഭിച്ചതെന്ന് കര്‍ഷകര്‍. വിളവെടുക്കാറായതടക്കം ഏക്കറ് കണക്കിന് പാടത്തെ നെല്‍കൃഷിയാണ് പ്രളയക്കെടുതിയില്‍ കല്ലറയില്‍ നശിച്ച് പോയിരുന്നത്. പിന്നീട് പ്രളയാനന്തരമായി പുനര്‍ജനിയുടെ ഭാഗമായി 3,500 ഏക്കറിലാണ് കല്ലറ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിളിലായി കൃഷിയിറക്കിയത്. ഇതില്‍ 250 ഏക്കറിലെ വിളവെടുപ്പ് ഇപ്പോള്‍ പൂര്‍ത്തിയായി.
അപ്പര്‍ കുട്ടനാട്ടില്‍ ആദ്യമായി വിളവെടുപ്പ് നടത്തിയത് കല്ലറയിലെ മൂശാറ, കിണറ്റുകര പാടശേഖരങ്ങളിലാണ്. ഫെബ്രുവരി 25 നകം മുഴുവന്‍ പാടശേഖരങ്ങളിലേയും കൊയ്ത്ത് പൂര്‍ത്തിയാക്കുമെന്ന് കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി അറിയിച്ചു.
Post Your Comments