NewsIndia

ജയ്പൂര്‍ മേയര്‍ തെരഞ്ഞെടുപ്പ് ബിജെപി വിമത സ്ഥാനാര്‍ഥിക്ക് ജയം

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് രാജസ്ഥാനിലെ ജയ്പൂര്‍ മുന്‍സിപ്പാലിറ്റി മേയര്‍ തെരഞ്ഞെടുപ്പിലും എട്ടിന്റെ പണി കിട്ടി. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിമതന്‍ മേയാറായി. ബിജെപി വിമതന്‍ വിഷ്ണുദത്ത് ശര്‍മ്മയാണ്  ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും താല്‍ക്കാലിക മേയറുമായ മനോജ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത്.

മൊത്തം 90 സീറ്റുള്ള ജെ.എം.സിയില്‍ ബിജെപിക്ക് 63 സീറ്റുകളാണുള്ളത്. വോട്ട് മറിയാതിരിക്കുന്നതിനും തിരിമറികള്‍ നടക്കാതിരിക്കുന്നതിനും ബിജെപി തങ്ങളുടെ കൗണ്‍സിലര്‍മാരെ റിസോര്‍ട്ടില്‍ തടവിലാക്കിയിരുന്നു. ബിജെപിയുടെ 15 പേര്‍ ശര്‍മ്മയെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ബിജെപിക്ക് ചുവടു പിഴച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button