നേപ്പിയര്‍ : ഓസ്‌ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിനെ 157 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 34.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബോളിംഗില്‍ പുലര്‍ത്തിയ ആധിപത്യം ബാറ്റിങിലും തുടരാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കായി.
ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ ചെറുത്ത് നിന്നത്. നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്.
ഓപ്പണര്‍ രോഹിത് ശര്‍മ (11), വിരാട് കോലി (45) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ധവാനും അമ്പാട്ടി റായുഡു (13)വും പുറത്താവാതെ നിന്നു.
Post Your Comments