പുതിയ മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ്. റോഡിലെ സ്പീഡ് പരിധിയും സ്പീഡ് ക്യാമറകളും ഉള്‍പ്പെടുത്തിയ ലേ ഔട്ട് ആണ് ഇതിലെ പ്രധാന പ്രത്യേകത. കൂടാതെ റോഡിലെ സ്പീഡ് പരിധിയും ഏതെല്ലാം ഭാഗത്ത് സ്പീഡ് ക്യാമറകളുണ്ടെന്നും സ്‌ക്രീനില്‍ കാണുവാൻ സാധിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാപ്പിൽ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്താനുള്ള പരീക്ഷണങ്ങളിലായിരുന്നു ഗൂഗിൾ.
ഈ ഫീച്ചറുകള്‍ 1100 കോടി ഡോളറിന് വാങ്ങിയ വേസ് കമ്പനിയാണ് വികസിപ്പിച്ചത്. 2013ലായിരുന്നു ഇതിനായി വേസ് കമ്പനിയുടെ സഹായം തേടിയത്. നിലവിൽ യുകെ, റഷ്യ, കാനഡ, ഇന്ത്യ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിൽ പരീക്ഷണങ്ങൾ തുടരുന്നു എന്നാണ് റിപ്പോർട്ട്.
Post Your Comments