തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ആരോഗ്യ വിഭാഗം ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം പിടികൂടി. നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിളില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പട്ടം, കേശവദാസപുരം, ദേവസ്വം ബോര്‍ഡ് എന്നീ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ദിവസങ്ങളോളം പഴക്കമുള്ള ദോശമാവ്, പഴകിയതും ഭക്ഷണയോഗ്യമല്ലാത്തതുമായ ചപ്പാത്തി, പ്രാണികള്‍ അടങ്ങിയ മൈദമാവ് എന്നിവ കണ്ടെടുത്തു. ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിഹീനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ ഉപയോഗിക്കുന്ന കക്കൂസ്, കുളിമുറി, വിശ്രമസ്ഥലം എന്നിവയും പരിശോധിച്ചു . ജീവനക്കാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധനയോ ഹെല്‍ത്ത് കാര്‍ഡോ ഇല്ല. ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പായ്ക്കപ്പല്‍’ എന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണങ്ങളും പ്രാണികള്‍ ഉള്‍പ്പെട്ട അരിയും പിടിച്ചെടുക്കുകയും ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പട്ടം എല്‍.ഐ.സി.ക്ക് സമീപം ആര്യജ്യോതി എന്ന ഹോട്ടല്‍ അടച്ചുപൂട്ടി.
Post Your Comments