നാദാപുരം : രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൈയടക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കുത്തകള്‍ക്ക് സാഹചര്യമൊരുക്കിയതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരംകരീം എംപി പറഞ്ഞു.
സി കെ ഷിബിന്റെ നാലാമത് രക്തസാക്ഷി വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വെള്ളൂരില്‍ സംഘടിപ്പിച്ച കമ്യൂണിസ്റ്റ് കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകകളുടെ കോടിക്കണക്കിന് വായ്പാ കുടിശ്ശികയാണ് കേന്ദ്രം എഴുതിത്തള്ളിയത്. കാര്‍ഷികമേഖലയെ തകര്‍ത്തും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും ജനജീവിതം ദുസ്സഹമാക്കി. കര്‍ഷക ആത്മഹത്യാ നിരക്ക് 40 ശതമാനം വര്‍ധിച്ചു. സമ്പദ്ഘടന മുരടിച്ചു. നോട്ടു നിരോധനം രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചതായും എളമരം കരീം പറഞ്ഞു.
Post Your Comments