ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം ദുബായിൽ ഫെബ്രുവരി 15, 16 തീയതികളിൽ നടത്തുന്നത് സമ്മേളനത്തിനും കലാപരിപാടികൾക്കും സ്‌പോൺസർമാരുടെ സഹായത്തോടെയാണെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ അറിയിച്ചു. മേഖല സമ്മേളനം കേരള സർക്കാരിന് കാര്യമായ ചെലവില്ലാതെയാണ് നടത്തുന്നത്. ലോക കേരള സഭ അംഗങ്ങൾ പങ്കെടുക്കുന്നത് അവരുടെ ചെലവിൽ ആണ്. ദുബായിൽ സമ്മേളനത്തിനും കലാപരിപാടികൾക്കും സ്‌പോൺസർമാരുടെ സഹായമുണ്ട്. ഇത് വിജയകരമായി നടത്തുന്നതിന് സംഘാടക സമിതിയും കോർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക കേരള സഭയുടെ പ്രഥമ സമ്മേളനം നടത്താൻ 4.5 കോടി രൂപയായിരുന്നു സർക്കാർ വകയിരുത്തിയത്. 2 കോടി രൂപ മാത്രമാണ് ചെലവായത്.
നോർക്ക റൂട്ട്‌സിനും ലോക കേരള സഭയ്ക്കും തുടർന്നും സഹായവും സഹകരണവും പ്രവാസികളിൽ നിന്നും പ്രതീക്ഷിക്കുന്നതായും റസിഡന്റ് വൈസ് ചെയർമാൻ പറഞ്ഞു.
Post Your Comments