അമാരവതി : തെലങ്കാനയിലെ ടിഡിപിയുമായി ചേര്‍ന്നുണ്ടാക്കിയ മഹാകുട്ടമി വന്‍ പരാജയമായതിന് പിന്നാലെ ആന്ധ്രയില്‍ ചുവടുകള്‍ മാറ്റിപിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ചന്ദ്രബാബു നയിക്കുന്ന ടിഡിപിയുമായി തിരഞ്ഞെടുപ്പില്‍ സഖ്യത്തിനിലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവന്‍ ലോക്സഭാ നിയമസഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ടിഡിപിയുമായി ദേശീയ തലത്തില്‍ മാത്രമാണ് നീക്കുപോക്കെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.പൊതുതെരെഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയാണ്. 175 അസംബ്ലി സീറ്റുകളിലും 25 ലോക്സഭാ സീറ്റുകളിലും ആരുമായും സഖ്യമുണ്ടാവില്ലെന്നു സംസ്ഥാനതിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പിസിസി യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.
ടിഡിപിയുമായി ദേശീയ തലത്തിലുള്ള സഹകരണം സംസ്ഥാനത്തുണ്ടാകില്ല. സഖ്യകാര്യത്തില്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം എടുക്കുമെന്ന് പറഞ്ഞ പി സി സി അധ്യക്ഷന്‍ രഘുവീര റെഡ്ഢി, പക്ഷെ ഒറ്റക്ക് മത്സരിക്കുന്ന കാര്യത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
Post Your Comments