Latest NewsBikes & ScootersAutomobile

എബിഎസ് സുരക്ഷയിൽ RC200 വിപണിയിൽ എത്തിച്ച് കെടിഎം

125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എബിഎസ് സുരക്ഷയിൽ കെടിഎം RC200 വിപണിയിൽ. ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നി  പ്രത്യേകതകൾക്ക് മാറ്റമില്ല.

എൻജിനിലും മാറ്റം വരുത്തിയിട്ടില്ല. 199.5 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് 25.8 bhp കരുത്തും 19.2 Nm torque ഉംഉൽപാദിപ്പിച്ച് വാഹനത്തെ കരുത്തനാക്കുന്നു. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. കെടിഎം ഡീലര്‍ഷിപ്പുകള്‍ വിതരണം ആരംഭിച്ച പുതിയ എബിഎസ് RC200നു 1.88 ലക്ഷം രൂപയാണ് വില. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം വില ഈ മോഡലിന് കൂടുതലാണ്. നേരത്തെ 200 ഡ്യൂക്കിനും കമ്പനി എബിഎസ് ഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button