ഇരിട്ടി: കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ നിന്നും മൂന്ന് വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി കണ്ണാടിപൊയില്‍ സ്വദേശി പിണ്ടം നീക്കല്‍ ഹൗസില്‍ കെ സന്തോഷിനെയാണ് കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസില്‍ നിന്നും കൂട്ടുപുഴ എക്‌സ്സൈസ് സംഘം പിടികൂടിയത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ക്ലമന്റ് പി.എസ് ഉം പാര്‍ട്ടിയും വാഹന പരിശോധന നടത്തവേ സന്തോഷിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്നും 3 വെടിയുണ്ടകള്‍ പിടികൂടുകയായിരുന്നു. കര്‍ണ്ണാടകയിലെ വീരാജ്‌പേട്ടയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ വാങ്ങിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
Post Your Comments