KeralaLatest News

മണ്ഡലകാലത്തിന് ശേഷമുള്ള ആദ്യ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: മണ്ഡലകാലത്തിന് ശേഷമുള്ള ആദ്യ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തീര്‍ഥാടനകാലത്തെക്കുറിച്ച് യോഗം വിലയിരുത്തും. ഒപ്പം നടവരവിലുണ്ടായ കുറവിനെക്കുറിച്ചും നടവരവ് കുറയുന്ന പക്ഷം സര്‍ക്കാര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ എത്രത്തോളം സഹായം വേണ്ടിവരുമെന്ന് യോഗം ചര്‍ച്ച ചെയ്‌തേക്കും.

അതേസമയം ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിക്ക് വിശദീകരണം നല്‍കാന്‍ ദേവസ്വംബോര്‍ഡ് രണ്ടാഴ്ചത്തെ സാവകാശം നല്‍കി. തന്ത്രിയുടെ അപേക്ഷ പരിഗണിച്ചാണ് ബോര്‍ഡ് രണ്ടാഴ്ചത്തെ സമയം കൂടി നല്‍കിയത്. ഇതിനിടെ ശബരിമലയിലെ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോര്‍ഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button