ന്യൂഡല്‍ഹി : ഡിസ്പ്ലേകളും ടച്ച് സ്ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ത്യയിലെ ല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇറക്കുമതി ചെലവ് ഉയര്‍ന്നതോടെ ഉല്‍പ്പാദനം കുറച്ചെ തീരൂ എന്ന നിലപാടിലാണ് സാംസംങ്.
ഇതിന്‍റെ ഭാഗമായി ഗാലക്സി എസ് 9, നോട്ട് 9 എന്നീ ഫ്ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഫെബ്രുവരി മുതല്‍ ഡിസ്പ്ലേയും ടച്ച് പാനലും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുണ്ടാകാത്ത പക്ഷം ഇറക്കുമതിയ്ക്ക് 10 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments