ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുടുങ്ങിയ 31 റോഹിങ്ക്യ മുസ്ലിംകളെ അതിര്‍ത്തി സേന ത്രിപുര പോലീസിന് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ അതിര്‍ത്തിയില്‍ കഴിയുകയായിരുന്നു. ഇവരുടെ കാര്യത്തില്‍ ബംഗ്ലാദേശ് സുരക്ഷാസേനയുമായി നടത്തിയ തര്‍ക്കത്തിനൊടുവിലാണ് ത്രിപുര പൊലീസ് കൈമാറിയത്.
അഭയാര്‍ത്ഥികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഒപ്പിച്ചുവാങ്ങിയതിന് ശേഷമായിരുന്നു ഇവരെ പടിഞ്ഞാറന്‍ ത്രിപുരയിലെ
ആംറോളി പോലീസിനെ ഏല്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ലഭിച്ചതിനു ശേഷമാണ് അതിര്‍ത്തിസേന അഭയാര്‍ത്ഥികളെ കൈമാറാനുള്ള തീരുമാനമെടുത്തത്.
അതിര്ത്തിവേലിക്കരുകില് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു വെള്ളിയാഴ്ച്ച മുതല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍. ഇവരെ തങ്ങളുടെ പ്രദേശത്ത് നിന്ന് തള്ളിവിടാനുള്ള ഊര്ജിതനീക്കത്തിലായിരുന്നു ഇന്ത്യന്‍ അതിര്‍ത്തിസേനയും ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശും. പടിഞ്ഞാറന്‍ ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ റാംമുറയില് അഭയാര്‍ത്ഥികള്‍ക്കായി താത്കാലിക താമസ സൗകര്യമുന്നയിച്ച് ബി.എസ്.എഫ് കരുതല്തടങ്കിലാക്കുകയായിരുന്നു. ആറ് പുരുഷന്മാരും ഒന്‍പത് സ്ത്രീകളും 16 കുട്ടികളുമാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.
Post Your Comments