ലണ്ടൻ: തങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഫേസ്ബുക്കിനെതിരെ കേസ് ഫയൽ ചെയ്ത് റോഹിങ്ക്യ മുസ്ലിങ്ങൾ. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലൂടെ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയെന്ന് ആരോപിച്ചാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും റോഹിങ്ക്യൻ അഭയാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്.
റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ സംബന്ധിച്ച തെറ്റായ വിവരങ്ങളും അവര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതായ വാര്‍ത്തകളും വര്‍ഷങ്ങളോളം പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിക്കുന്നതിന് മൗനാനുവാദം നൽകിയെന്ന ഗുരുതര ആരോപണവും ഫേസ്ബുക്കിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
നഷ്ടപരിഹാരമായി 150 ബില്യൻ പൗണ്ട് ഇവർ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഹിങ്ക്യകള്‍ക്കെതിരായ അക്രമത്തിലേയ്ക്ക് നയിക്കാവുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ അതിനെതിരായ നടപടിയെടുക്കുകയോ ഫേസ്ബുക്ക് ചെയ്തിട്ടില്ലെന്ന് ഇവർ വ്യക്തമാക്കി.
Post Your Comments