Latest NewsIndiaNews

മോദിയെ ട്രോളി രാഹുല്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിയുടെ ഫണ്ടില്‍ പകുതിയിലേറെയും ചെലവാക്കിയത് പരസ്യത്തിനെന്ന് കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയോടൊപ്പം മോഡിയെ രക്ഷിക്കൂ, പരസ്യം നല്‍കൂവെന്നായിരുന്നു രാഹുലിന്റെ ട്രോള്‍. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വര്‍ഷം വരെ പദ്ധതിക്കായി അനുവദിച്ച തുകയില്‍ 56 ശതമാനവും പബ്ലിസിറ്റിക്കാണ് വിനിയോഗിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി 25 ശതമാനത്തില്‍ താഴെ മാത്രമാണ് വിതരണം ചെയ്തത്. 19 ശതമാനം ആദ്യഘട്ടത്തില്‍ വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

644 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 159 കോടി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി വിതരണം ചെയ്തത്. വാര്‍ഷിക കണക്കുകളാണ് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള്. രാജ്യത്തെ ലിംഗാനുപാതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനും പെണ്‍കുട്ടികളെക്കുറിച്ച് ജനങ്ങളുടെ മനഃസ്ഥിതി മാറുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. വനിതാ ശിശുക്ഷേമ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മാനുഷിക വിഭവ വികസന മന്ത്രാലയം തുടങ്ങിയവയ്ക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button