KeralaLatest NewsIndia

അയ്യപ്പഭക്തന്റെ മുഖത്തിടിച്ച പോലീസുകാരന് മതമൗലികവാദ സംഘടനയുമായി ബന്ധമെന്ന് ആരോപണം

ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തകനാണ് മലപ്പുറം സ്റ്റേഷനിലെ മുഹമ്മദ് സാക്കീര്‍

മലപ്പുറം: ആചാരലംഘനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയ്‌ക്കെതിരെ പ്രതിഷേധിച്ച ഭക്തനെ മുഷ്ടിചുരുട്ടിയിടിച്ച പോലീസുകാരന് തീവ്രമതമൗലികവാദ സംഘടനയുമായി ബന്ധമെന്ന് ആരോപണം. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തകനാണ് മലപ്പുറം സ്റ്റേഷനിലെ മുഹമ്മദ് സാക്കീര്‍ എന്ന് അയ്യപ്പ ഭക്തർ ആരോപിക്കുന്നു. ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇത് ശരിവെക്കുന്നതാണെന്നും ഇവർ ആരോപിക്കുന്നു.

ഭര്‍തൃമാതാവ് ആക്രമിച്ചെന്ന ആരോപണവുമായി കനകദുര്‍ഗയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. ശബരിമല കര്‍മസമിതിയുടെ നാമജപ പ്രതിഷേധത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് അയ്യപ്പഭക്തന്റെ മുഖത്ത് മുഹമ്മദ് സാക്കിര്‍ ഇടിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

കര്‍മസമിതി പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ മുഹമ്മദ് സാക്കിര്‍. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നതാണ് ഇയാൾക്ക് കൂടുതൽ കുരുക്കാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button