KeralaLatest News

ബിഷപ്പ് കേസ് ; സിസ്റ്റർ നീന റോസിന് സ്ഥലം മാറ്റം

കൊച്ചി : ജലന്ധർ ബിഷപ്പ് കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ സാക്ഷിയായിരുന്ന പഞ്ചാബിലെ സിസ്റ്റർ നീന റോസിന് സ്ഥലം മാറ്റം. പഞ്ചാബിലെ ജലന്ധറിക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ജനുവരി 26 ന് ജലന്ധറിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. സിസ്റ്റർ നീന റോസ് അച്ചടക്ക ലംഘനം നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു.

സ്ഥലംമാറ്റ വിഷയം അറിയിച്ചുകൊണ്ട് മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറലാണ് കത്തയച്ചത്.സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ, ജോസഫിന്‍, ആല്‍ഫി,ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.സിസ്റ്റര്‍ നീന റോസ് സഭ ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കത്തില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമുണ്ടാകില്ല . എന്നാല്‍ സഭയുടെ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നും കത്തില്‍ നീനാ റോസിന് നിര്‍ദ്ദേശം ഉണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button