KeralaLatest News

കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് പണം തട്ടി; സ്ഥാപനത്തിനെതിരെ പരാതി

വെള്ളറട : കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ബാങ്കിൽനിന്നും പണം തട്ടിയെന്ന പേരിൽ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. അമ്പൂരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റൂറൽ ഡവലപ്മെന്റ്(ഐആർഡി) എന്ന സ്ഥാപനമാണ് കുടുംബശ്രീ അംഗങ്ങളുടെ പേരിൽ ലക്ഷങ്ങൾ വായ്പയെടുത്തിരിക്കുന്നത്. സിപിഎം അമ്പൂരി ലോക്കൽകമ്മിറ്റി അംഗത്തിൻെറ നേതൃത്വത്തിലാണ് സ്ഥാപനത്തിൻെറ പ്രവർത്തനം.

ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസിൻെറ നോട്ടീസ് ലഭിച്ചപ്പോഴാണ് വീട്ടമ്മമാർ തങ്ങൾ കടക്കാരാണെന്ന വിവരം അറിഞ്ഞത്. വായ്പ തരപ്പെടുത്തി കൊടുക്കാമെന്നു വാക്കുകൊടുത്ത് വീട്ടമ്മമാരിൽനിന്നും രേഖകൾ വാങ്ങി.

ചിലർക്ക് ആദ്യം ഒരു തവണ വായ്പ തരപ്പെടുത്തി കൊടുത്തു. ഇത് വീട്ടമ്മമാർ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് വീട്ടമ്മമാർ അറിയാതെ തന്നെ സ്ഥാപനം വായ്പകളെടുത്തുവെന്നാണ് ആരോപണം. ഇതേവരെ വായ്പ എടുക്കാത്തവർ പോലും ഇപ്പോൾ ബാങ്കിൻെറ കണക്കിൽ കടക്കാരാണ്. കബളിക്കപ്പെട്ടവരിൽ ഏറെ സിപിഎം അംഗങ്ങളും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഒരു മുൻ ഏരിയാ സെക്രട്ടറിയുടെ ഭാര്യയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button