ദുബായ്•യു.എ.ഇ സ്കൂള്‍ കാന്റീനുകളില്‍ വില്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന 9 ഇനം ഭക്ഷണ വസ്തുക്കളാണ് നിരോധിച്ചത്. ഇവയുടെ പട്ടിക രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും വിതരണം ചെയ്തിട്ടുണ്ട്.
നിരോധിച്ച ഭക്ഷണ വസ്തുക്കളുടെ പട്ടിക.
1. ഹോട്ട് ഡോഗുകളും സംസ്കരിച്ച മാംസങ്ങളും.
2. ഇന്‍ഡോമി, ഇവയില്‍ വലിയ അളവില്‍ കൊഴുപ്പും സോഡിയവും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിരിക്കുന്നതിനാല്‍.
3. ചോക്കലേറ്റ് ബാറുകള്‍ (നട്സുകളോടെയും നട്സ് ഇല്ലാതെയും).
4. ചോക്കലേറ്റ് സ്പ്രെഡ്സ് , വലിയ അളവില്‍ കൊഴുപ്പും പഞ്ചസാരയും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിരിക്കുന്നതിനാല്‍.
5, സ്വീറ്റ്സ്, ലോലിപോപ്, ജെല്ലി.
6, എല്ലാ നിലക്കടല (കപ്പലണ്ടി) ഉത്പന്നങ്ങളും (അലര്‍ജി ഒഴിവാക്കുന്നത്)
7. എല്ലാ പൊട്ടറ്റോ ചിപ്സും കോണ്‍ ചിപ്സും.
8. കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്- എനര്‍ജി ഡ്രിങ്കുകള്‍, ഫ്ലേവേഡ് വാട്ടര്‍, ജ്യൂസ്, ഐസ്ഡ് ടീ, സ്ലുഷീസ്, എസ്കിമോ ഡ്രിങ്കുകളും ഉള്‍പ്പടെ.
9, എല്ലാ ക്രീം കേക്കുകളും ഡഫ്നട്സം- വലിയ അളവില്‍ കൊഴുപ്പും, പഞ്ചസാരയും, കൃത്രിമ ഫ്ലേവറുകളും അടങ്ങിയിരിക്കുന്നതിനാല്‍.
https://www.instagram.com/p/Bs7bClEBY–/?utm_source=ig_web_copy_link
Post Your Comments