ദേശികന്‍ റെയിന്‍ ഡ്രോപ്‌സ് കൊച്ചി നിര്‍മ്മിച്ച് സുരേഷ് യുപിആര്‍എസ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം കൃതി പൂര്‍ത്തിയായി. സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുളള മയക്ക് മരുന്നിന്റെ പിടിയില്‍ നിന്ന് കുരുന്നുകളെ തന്റെ സമചിത്തതയോടുള്ള ഇടപെടലിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്ന കൃതി എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കഥയാണ് ചിത്രം. കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയായ വിമുക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സായുധ സേനയില്‍ സേവനം അനുഷ്ഠിച്ച വിമുക്ത ഭടന്മാരാണ് ചിത്രത്തിന് പിന്നില്‍.
പുതുമുഖം ശീതള്‍ സുരേഷാണ് ചിത്രത്തില്‍ കൃതിയായി എത്തുന്നത്. ചിപ്പി, ബോണ്‍സായ്, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിന്‍ ഷാജിയാണ് കൃതിയില്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നത്. കൂടാതെ ലാലേട്ടന്‍ ചിത്ര തന്മാത്രയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീരാവസുദേവ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്വേത സുരേഷ്, ഇര്‍ഷാദ്, രജേഷ് ശര്‍മ, മനോജ് പരവൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗും, അരൂര്‍ എംഎല്‍എ അഡ്വ എഎം ആരിഫും ചിത്രത്തിലെത്തുന്നുണ്ട്. എക്‌സൈസ് കമ്മീഷ്ണറായി തന്നെയാണ് ഋഷിരാജ് സിംഗ് ചിത്രത്തിലെത്തുന്നത്. ജനപ്രതിനിധിയായി ആരിഫും.
സുരേഷ് യുപിആര്‍എസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദേശികന്‍ റെയിന്‍ഡ്രോപ്‌സാണ്. ഛായാഗ്രഹണം നന്ദകുമാര്‍, എഡിറ്റിംഗ് അനന്ദു വിജയ്,ഗാനരചന എങ്ങണ്ടിയൂര്‍ ചന്ദ്രശേഖറിന്റെ വരികള്‍ക്ക് വിപിനാണ് സംഗീത നല്‍കിയിരിക്കുന്നത്. ശ്രേയാ ജയദീപ്, സിയാദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Post Your Comments