Latest NewsIndiaNews

ലോക്‌സഭ തെരഞ്ഞെടുപ്പ്; സര്‍വേ ഫലത്തില്‍ ആശങ്കയോടെ ബിജെപി

 

ന്യൂഡല്‍ഹി: 2018ല്‍ പല വലതുമാധ്യമങ്ങളും സംഘടിപ്പിച്ച അഭിപ്രായസര്‍വേകള്‍ പ്രകാരം മുന്നൂറിലേറെ സീറ്റ് എന്‍ഡിഎ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായതോടെ വലതുമാധ്യമങ്ങളുടെ സര്‍വേ ഫലങ്ങളും മാറിത്തുടങ്ങി. ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വേ ഫലങ്ങളെല്ലാം തൂക്കുസഭയാണ് പ്രവചിക്കുന്നത്. നിലവില്‍ എന്‍ഡിഎയുടെയോ യുപിഎയുടെയോ ഭാഗമല്ലാത്ത പാര്‍ടികള്‍ക്കെല്ലാമായി 180 മുതല്‍ 200 വരെ സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍. ഇതോടെ ബിജെപി ക്യാമ്പില്‍ പഴയ ആത്മവിശ്വാസം ഇപ്പോഴില്ല.

2019 തെരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെതന്നെ മുന്നില്‍ നിര്‍ത്തി നേരിടാനാണ് സംഘപരിവാര്‍ തീരുമാനം. വികസന വാഗ്ദാനങ്ങളെല്ലാം പാളിയതോടെ അയോധ്യ, മുത്തലാഖ്, സാമ്പത്തികസംവരണം തുടങ്ങി വര്‍ഗീയ ചേരിതിരിവ് ഉറപ്പുവരുത്തുന്ന വിഷയങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അജണ്ടയെ മാറ്റാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ കാര്യമായി ശ്രമിക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളല്‍ വീണുവെന്ന വിലയിരുത്തലാണ് സംഘപരിവാറിനുള്ളത്. മോഡിയുടെ ഭീമാബദ്ധമായി മാറിയ നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലും കര്‍ഷകര്‍ക്കും വ്യാപാര– ബിസിനസ് സമൂഹത്തിനും വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം പ്രകടമാവുകയും ചെയ്തു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കിയും മറ്റും കറന്‍സി പിന്‍വലിക്കലിന്റെ ക്ഷീണം മറികടക്കാനാണ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button