Latest NewsCinemaMollywoodNewsEntertainment

ബാലന്‍ വക്കീലായ് ദിലീപ് എത്തുന്നു

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിനു പിന്നാലെ ട്രെയിലറും എത്തുകയാണ്,.കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരുന്നു.

ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തികൊണ്ടായിരുന്നു പുറത്തുവന്നത്. ദിലീപ് ചിത്രത്തിനു വേണ്ട എല്ലാവിധ ഘടകങ്ങളും പുതിയ സിനിമയ്ക്കുമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് വക്കീല്‍ വേഷത്തില്‍ ദിലീപ് എത്തുന്നത്. മുന്‍പ് രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചര്‍ എന്ന സിനിമയിലും ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തിയിരുന്നു.

ജനപ്രിയ നായകന്‍ ദീലിപിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കമ്മാരസംഭവം എന്ന ചിത്രം മാത്രമായിരുന്നു താരത്തിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞെത്തിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. കമ്മാരസംഭവത്തിനു ശേഷം നിരവധി സിനിമകളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button