മുംബൈ: ബോളിവുഡ് നടി കരീന കപൂർ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് താരം. സിനിമയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ താല്‍പര്യമില്ലെന്ന് മുപ്പത്തിയെട്ടുകാരിയായ കരീന പറഞ്ഞു.
അത്സമയം കരീനയെ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ശക്തരായ നേതാക്കളുടെ അഭാവം മൂലമാണ് കോൺഗ്രസ് സിനിമാ താരങ്ങളെ തേടി ഇറങ്ങുന്നതെന്ന് ബിജെപി എം.പി അലോക് സഞ്ജര്‍ പറഞ്ഞു.
ഭോപ്പാലില്‍ ജനിച്ച പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മരുമകള്‍ എന്ന പരിഗണനയിലാണ് നടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതിയിട്ടത്. പട്ടൗഡി കുടുംബത്തിന് നഗരത്തില്‍ ഉളള സ്വാധീനവും കോണ്‍ഗ്രസ് കണക്കിലെടുത്തിരുന്നു എന്നാല്‍ 1991ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
Post Your Comments