പെരിന്തല്‍മണ്ണ: കനകദുര്‍ഗയെ അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് അതിക്രമത്തിനിരയാവുന്ന വനിതകള്‍ക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നല്കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് രാത്രി പത്തരയോടെ മാറ്റി. തിങ്കളാഴ്ച രാത്രിയെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നത് ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍ക്കുകയായിരുന്നു.
രാത്രി ഏഴോടെ ഇവരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു. സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ കൃഷ്ണനുണ്ണിയും കനകദുര്‍ഗയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ശബരിമല ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ചൊവ്വാഴ്ച അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗയെ മര്‍ദനത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments