![](/wp-content/uploads/2019/01/indu-file.jpg)
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി മുപ്പത് വരെ അവധിയിലായതിനാലാണ് വൈകുന്നത്. ഇന്ദു മല്‍ഹോത്ര തിരികെയെത്തിയ ശേഷം ജഡ്ജിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് പുതിയ തീയതി നിശ്ചയിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments