ചിങ്ങവനം: നാട്ടകത്തെ ആൾ തിരക്കില്ലാതിരുന്ന ആഡംബര ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മണിക്കൂറിന് ആയിരങ്ങൾ വിലപേശിയാണ് ഇവിടെ പെണ്‍വാണിഭം നടന്നിരുന്നത്. നിരവധി പെണ്‍കുട്ടികളെ സ്ഥാപന ഉടമയുടെ ഒത്താശയോടെയാണ് ദിവസവും ഹോട്ടലിൽ എത്തിച്ചിരുന്നത്. ഉന്നതന്മാരടക്കമുള്ളവരാണ് ഇവിടുത്തെ സ്ഥിരം ഇടപാടുകാർ.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ പാക്കിൽ പടനിലം സാജൻ അടക്കം അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും അറസ്റ്റിലായി. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30ഓടെ എത്തിയ പോലീസ് സംഘം രാത്രി 11.30നാണ് പ്രതികളുമായി പുറത്തിറങ്ങിയത്. ഇവരിൽ നിന്നും പണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സ്ത്രീകളെ തണലിലേക്ക് മാറ്റി.
Post Your Comments