
വാഷിംഗ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തിയ ഗൂഗിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 57 മില്യണ്‍ ഡോളറാണ് പിഴയിട്ടത്. സമീപ കാലത്ത് ഗൂഗിളിന് ലഭിക്കുന്ന വലിയ പിഴയാണിത്. സംഭവത്തെ കുറിച്ച് പഠിച്ചു വരികയാണെന്നും പരിശോധനകള്‍ക്ക് ശേഷമേ പിഴയൊടുക്കുന്നതിനെ കുറിച്ച് എന്തെങ്കിലും പറയാനാകൂയെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം പരസ്യങ്ങളുടെ തള്ളിക്കയറ്റത്തേയും ഫ്രാന്‍സിലെ ഡാറ്റാ പ്രൈവസി ഏജന്‍സിയായ സിഎന്‍ഐഎല്‍ വിമര്‍ശിച്ചു. എന്നാല്‍ ഉപയോക്താക്കള്‍ തങ്ങളില്‍ നിന്നും ഉന്നത നിലവാരത്തിലുള്ള സേവനമാണ് പ്രതീക്ഷിക്കുന്നതെന്നും അത്തരം പ്രതീക്ഷകള്‍ക്ക് ഒത്ത് തങ്ങള്‍ക്കുയരനാകുണ്ടെന്നാണ് പ്രതീക്ഷയെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments