Latest NewsInternational

155 കോടി രൂപ പിഴയടച്ച്‌ ജയിൽ ശിക്ഷ ഒഴിവാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച്‌ ജയിൽശിക്ഷ ഒഴിവാക്കി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോഡ്രിഗസിനൊപ്പമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡിലെ കോടതിയിലെത്തിയത്. ചിരിയോടെ കോടതിയില്‍ നിന്നിറങ്ങി വന്ന താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നൽകുകയും ചെയ്‌തു.

23 മാസത്തെ ജയില്‍ശിക്ഷയും പിഴയുമാണ് കോടതി ക്രിസ്റ്റ്യാനോയ്ക്ക് വിധിച്ചിരുന്നത്. എന്നാല്‍ സ്‌പെയ്‌നില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയുള്ളവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. ഇത് പ്രൊബേഷന്‍ കാലാമായാണ് കണക്കാക്കുക. ഇതോടെ ക്രിസ്റ്റ്യാനോ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button